TO ALL THE NEW COMERS TO SBCO.......
കേരള സർക്കിളിലെ SBCO കളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താങ്കൾ ഉൾപ്പെടെയുള്ള പുതിയ batch ന്റെ ട്രെയിനിംഗ് ഉടൻ ആരംഭിക്കുകയാണ്. ട്രെയിനിംഗ് സമയം കൂടി സർവീസായി പരിഗണിക്കും വിധമുള്ള സംവിധാനമാണ് നിലവിൽ. പുതുതായി സർവീസിൽ എത്തുന്ന എല്ലാ പേരെയും NFPE യും ,NFPE ക്കു കീഴിലുള്ള SBCO cadre union ആയ AIPSBCOEA യും സ്വാഗതം ചെയ്യുന്നു.
പുതുതായി സർവീസിൽ പ്രവേശിക്കുന്നവർ പലതരത്തിലുള്ള പ്രചരണങ്ങൾക്കും കള്ളകണക്കുകൾക്കും മുന്നിൽ വഞ്ചിതരാകതിരിക്കാനുള്ള എളിയ ശ്രമമാണ് ഇത്.
സർക്കാർ ജീവനക്കാരെ വിവിധ കേഡറുകളായി തരം തിരിച്ചിരിക്കുന്നു. പോസ്റ്റ് ഓഫീസിൽ, GDS, പോസ്റ്റുമാൻ, ഗ്രൂപ്പ് C(പോസ്ടൽ),ഗ്രൂപ്പ് C(RMS ),ഗ്രൂപ്പ് C(SBCO ), തുടങ്ങിയവ വിവിധ കേഡറുകളാണ്. ഇവർക്ക് സംഘടനാ പ്രവർത്തനവും വ്യത്യസ്ത യൂണിയനിലൂടെയെ സാധ്യമാകൂ. ഇത്തരത്തിൽ രൂപീകരിക്കപ്പെടുന്ന സംഘടനകളുടെ കൂട്ടായ്മയാണ് ഫെഡറേഷൻ(eg:NFPE, FNPO etc.)
SBCO ജീവനക്കാർക്ക് group C ജീവനക്കാരുടെ സംഘടനയുടെ ഭാഗമാകാൻ കഴിയാത്തതിനാലും NFPE, FNPO എന്നീ ഫെഡറേഷനുകളുടെ ഭാഗമല്ലാതെ നില കൊണ്ട മറ്റൊരു SBCOയൂണിയന് തൊഴിലാളി താല്പര്യങ്ങൽക്കു ഗുണകരമായ ഒന്നും ചെയ്യാനുള്ള ശേഷി ഇല്ലാത്തതിനാലും ഭൂരിപക്ഷം SBCO ജീവനക്കാരുടെയും ആവശ്യാനുസരണം NFPE ക്കു കീഴിൽ നമ്മുടെ സംഘടന രൂപീകരിക്കപ്പെടുകയായിരുന്നു. രൂപീകരിച്ച വർഷം പകുതിയിലധികം ജീവനക്കാർ AIPSBCOEA യുടെ ഭാഗമായി. 2011 ബാച്ചിലെ 33 പേരിൽ 30 പേരും സംഘടനയിൽ ചേർന്നു. പോസ്ടൽ വകുപ്പിലെ ചെറിയ വിഭാഗമായ SBCO ഹെഡ് ഓഫീസുകളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. (51 ഹെഡ് ഓഫീസുകളാണ് കേരളത്തിൽ ആകെയുള്ളത്). ഇവിടങ്ങളിൽ ജോലി ചെയ്യുന്ന AIPSBCOEA യുടെ അംഗങ്ങൾക്ക് NFPE യിലെ മറ്റു ജീവനക്കാരുമായി ഒരുമിച്ചു പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുന്നു. പോസ്ടൽ ജീവനക്കാർ ഒന്നുചേർന്നുള്ള പ്രവർത്തനത്തിന് NFPE ആഹ്വാനം ചെയ്യുമ്പോൾ SBCO പോസ്റ്റ് ഓഫീസിന്റെ ഭാഗമല്ലെന്നു വരെ പറഞ്ഞുള്ള വഴിതെറ്റിക്കൽ നടപടികളും ഒരു ഭാഗത്തു നടന്നു വരുന്നു. പൊതുമേഖലയാകെ തകർച്ചയിലേക്ക് നീങ്ങുമ്പോൾ ഭിന്നിച്ചു നില്ക്കുക എന്നത് തൊഴിലാളിക്ക് ദോഷമേ ചെയ്യൂ എന്ന വസ്തുത ചിന്തിക്കുന്ന യുവാക്കൾ മനസിലാക്കണം. ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ ജീവനക്കാർക്കും തപാൽ വകുപ്പിനും പരസ്പര നേട്ടം ഉണ്ടാക്കാനുള്ള നിർദേശങ്ങളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സമീപനമാണ് NFPE യുടെ മുഖമുദ്ര. പോസ്ടൽ ജീവനക്കാർ വിശേഷിച്ചും തൊഴിലാളി സമൂഹം മൊത്തത്തിലും നേരിടുന്ന പ്രശ്നങ്ങൾ നേരിടാൻ 85 ശതമാനത്തിന്റെയാണോ 0.1ശതമാനത്തിന്റെയാണോ ഭാഗമാകേണ്ടതെന്നു ചിന്തിക്കുക. സർവീസിൽ പ്രവേശിച്ച സ്ഥിതിക്ക് ഏതെങ്കിലും ഒരു സംഘടനയിൽ പ്രവർത്തിച്ചു കളയാം എന്നും വലിയ സംഘടനയായ NFPE യിൽ ചേരാം എന്നും ഉള്ള ധാരണയോടെ സമീപിക്കേണ്ട പ്രസ്ഥാനമല്ല NFPE .ഇന്ത്യൻ സ്വാതന്ത്യ സമരമുൾപ്പെടെയുള്ള ഐതിഹാസിക സമരങ്ങളിൽ പങ്കെടുത്ത, ബോണസ്, ആട്ടൊമാറ്റിക് പ്രൊമോഷൻ തുടങ്ങിയ പോസ്ടൽ തൊഴിലാളിയുടെ ആവശ്യങ്ങൾ നേടിയെടുത്ത, പുത്തൻ സാമ്പത്തിക നയങ്ങളുടെ ദോഷവശങ്ങൾ നേരിടുന്ന തൊഴിലാളി സമൂഹത്തിനാകെ ആശയും ആവേശവുമായി നേതൃസ്ഥാനത്തു നിലകൊള്ളുന്ന NFPE യുടെ കൊടിക്കു കീഴിൽ അണിചേരുക എന്നത് ഒരു സംസ്കാരത്തിന്റെ ഭാഗമാകലാണ്. പ്രചരണങ്ങൾ കണ്ണടച്ചു വിശ്വസിക്കാതെ (ഞങ്ങളുടേതുൾപ്പെടെയുള്ള) സുചിന്തിതമായ തീരുമാനങ്ങൾ എടുക്കും എന്ന ഉത്തമ വിശ്വാസത്തോടെ.
അഭിലാഷ് ബാബു Circle Secretary AIPSBCOEA (NFPE) Kerala Circle (9947980631)
AIPSBCOEA (NFPE) KERALA CIRCLE

No comments:
Post a Comment